രാജ്യത്ത്‌ 14,000 രോ​ഗി​കള്‍ ; മരണം അഞ്ഞൂറിലേക്ക്‌ ; ധാരാവിയിൽ 15 രോഗികൾകൂടി

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 14,000 കടന്നു. മരണം അഞ്ഞൂറിനോടടുത്തു. 24 മണിക്കൂറിനിടെ 32 പേര്‍ മരിച്ചു. 1076 രോ​ഗികളെക്കൂടി കണ്ടെത്തി.

സംസ്ഥാനങ്ങളിൽനിന്നുള്ള കണക്കനുസരിച്ച് മരണം 483, രോ​ഗികള്‍ 14,047. ആരോഗ്യമന്ത്രാലയത്തിന്റെ അവസാന കണക്ക്‌ പ്രകാരം 452 പേര്‍ മരിച്ചു, 13,835 രോ​ഗികള്‍. 1766 പേർ രോഗവിമുക്തരായി.

മഹാരാഷ്‌ട്രയിൽ രോ​ഗികള്‍ 3221 ആയി. 195 പേർ മരിച്ചു. 286 പുതിയ രോ​ഗികളില്‍ 77 പേരും മുംബൈയിലാണ്‌.

ധാരാവിയിൽ 15 രോഗികൾകൂടി. ഗുജറാത്തിൽ 78ഉം രാജസ്ഥാനിൽ 62ഉം തമിഴ്‌നാട്ടിൽ 56ഉം കർണാടകത്തിൽ 38ഉം പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തു.

രോ​ഗികളുടെ വർധനയുടെ നിരക്കിൽ 40 ശതമാനം കുറവ്‌ വന്നതായി കേന്ദ്രം അവകാശപ്പെട്ടു. രാജ്യത്ത്‌ 13 ശതമാനം പേർ രോഗമുക്തരായി.

രോഗമുക്തി– മരണ നിരക്ക്‌ അനുപാതം നിലവിൽ 80:20 ആണ്‌. 80 ശതമാനം പേർ രോഗമുക്തരാകുമ്പോൾ 20 പേര്‍ മരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News