
തിരുവനന്തപുരം: കെ എം ഷാജിയുടേത് നിയമസഭയോടുള്ള അവഹേളനമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കെ എം ഷാജിക്കെതിരായ പരാതിയില്‍ നിയമപരമായി ചെയ്യേണ്ടതാണ് ചെയ്തതെന്നും സ്പീക്കര്‍ പറഞ്ഞു.
ഷാജിയുടെ നിലപാട് അപക്വവും ബാലിശവുമാണ്. നിയമ നടപടിക്ക് വിലങ്ങുതടിയാവാന്‍ സ്പീക്കര്‍ക്ക് കഴിയില്ല. കേസിന്റെ നിയമ സാധ്യത സ്പീക്കര്‍ പരിശോധിക്കാറില്ല. ഷാജിയുടെ നിലപാടുകള്‍ നിയമസഭയെ അവഹേളിക്കുന്നതാണ്.
എന്റെ മുട്ടിന്‍ കാലിന്റെ ബലം എല്ലില്ലാത്ത നാവു കൊണ്ട് ആരും അളക്കേണ്ട. സ്പീക്കറുടെ പരിമിതി ദൗര്‍ബല്യമായി കണക്കാക്കേണ്ടന്നും സ്പീക്കര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here