തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍

തിരുവനന്തപുരം മംഗലപുരം ടെക്‌നോസിറ്റിയ്ക് സമീപം യുവതിക്ക് നേരെ ആസിഡ് ആക്രമണം. ശശികല (39)ക്ക് നെരെയാണ് ആസിഡ് ആക്രമണം നടന്നത്. സംഭവത്തിൽ പ്രതി പൊലീസ് പിടിയിലായിട്ടുണ്ട്.

വെളുപ്പിന് മൂന്ന് മണിക്കാണ് വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് ഉറങ്ങിക്കിടന്നിരുന്ന ശശികലയുടെ മുഖത്തും ശരീരത്തും ആസിഡൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശികലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സമയം ശശികലയുടെ അമ്മ സരസമ്മ ശശികലയുടെ 15 വയസ്സുള്ള മകന്‍ കിരണ്‍ കുമാര്‍ എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News