കോഴിക്കോട് ഇന്ന് ഉച്ചയ്ക്ക് 12.26ന് നി‍ഴലില്ലാ ദിനം

ഇന്ന് ഉച്ചക്ക് 12.26 ന് കോഴിക്കോടിന് നിഴലില്ലാദിനം. എല്ലാ വര്‍ഷവും ഏപ്രില്‍ 18 ന് ഉച്ചക്ക് 12:26 നും ആഗസ്റ്റ് 22 ഉച്ചക്ക് 12.30 നും ഇത് കോഴിക്കോട് സംഭവിക്കാറുണ്ട്.

‘ട്രോപിക് ഓഫ് കാന്‍സര്‍’, ‘ട്രോപിക് ഓഫ് കാപ്രിക്കോണ്‍’ എന്നിവക്കിടയിലുള്ള (23.5 ഡിഗ്രി വടക്കും 23.5 ഡിഗ്രി തെക്കും ഇടയില്‍) സ്ഥിതിചെയ്യുന്ന ഏത് സ്ഥലത്തും ഈ പ്രതിഭാസം വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കാറുണ്ട്.

ഏതൊരു ലംബ വസ്തുവും (നിവര്‍ന്നുനില്‍ക്കുന്ന നാമുള്‍പ്പെടെ) ആ സമയത്ത് നിഴല്‍ വീഴ്ത്തുകയില്ല. കാരണം ആ സമയത്ത് സൂര്യന്‍ നമുക്ക് നേരെ മുകളിലായിരിക്കും.

അനിമേഷനുകളും മറ്റ് വിവരങ്ങളും നല്‍കുന്ന ‘സീറോ ഷാഡോ ഡേ’ എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ലഭ്യമാണ്.

ലോക്ക്ഡൗണ്‍ സംബന്ധിച്ച് എല്ലാവരും ഈ സമയം വീട്ടില്‍തന്നെ ഇരിക്കുന്നതിനാല്‍ കോഴിക്കോട്ടുകാര്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News