ലോക്ക്ഡൗണില്‍ കാഴ്ചവൈകല്യമുള്ള വീട്ടമ്മയെ ബലാത്സംഗത്തിനിരയാക്കി

ലോക്ക്ഡൗണില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന കാഴ്ചവൈകല്യമുള്ള വീട്ടമ്മയെ പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ലോക്ക്ഡൗണ്‍ സമയത്ത് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

ഫ്ളാറ്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കാഴ്ച വൈകല്യമുള്ള 53കാരിയെ അതിക്രമിച്ചെത്തിയയാള്‍ മാനഭംഗപ്പെടുത്തിയതായാണ് പരാതി.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് രാജസ്ഥാനില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. അതിനാല്‍ ഫ്ലാറ്റില്‍ ഇവര്‍ ഒറ്റയ്ക്ക് താമസിച്ച്‌ വരികയായിരുന്നു.

പ്രതിക്കായുള്ള തെരച്ചില്‍ പോലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്. ബാല്‍ക്കണിയിലെ തുറന്ന് വാതിലില്‍ കൂടിയാണ് അക്രമി മുറിക്കുള്ളില്‍ പ്രവേശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News