മലപ്പുറത്തേത് കൊവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറത്തേത് കൊവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ രോഗമുക്തനായ 85 കാരനായ കീഴാറ്റൂര്‍ സ്വദേശി ബീരാന്‍കുട്ടിയാണ് മരിച്ചത്.

ബീരാന്‍കുട്ടിക്ക് മുമ്പ് കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അവസാനം കൊവിഡ് പരിശോധനയില്‍ ബീരാന്‍കുട്ടിയുടെ ഫലം നെഗറ്റീവായിരുന്നു.

കൂടാതെ ബീരാന്‍കുട്ടി കുറെ കാലമായി നിരവധി അസുഖങ്ങള്‍ക്ക് ചികിത്സയിലുമായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മികച്ച ചികിത്സ നല്‍കുകയും ചെയ്തിരുന്നു.

അതിനാല്‍തന്നെ തുടര്‍ന്നുള്ള 3 പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നു. കൊവിഡ് മാനദണ്ഡം സംസ്‌കാരത്തില്‍ പാലിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഇപ്പോള്‍ കേരളത്തിലുള്ളത് നല്ല ഒരു അവസ്ഥയാണെന്നും പക്ഷെ കരുതല്‍ തുടരണമെന്നും മന്ത്രി പറഞ്ഞു.

കുറെ നാള്‍ കൂടി ജാഗ്രത പുലര്‍ത്തണം. രോഗം ഭേദമാകുന്നതിനൊപ്പം ജനങ്ങളുടെ ജീവിതവും ഉറപ്പാക്കണം

ഈ സാഹചര്യത്തിലാണ് ഇളവുകള്‍ നല്‍കുന്നത്. ഇളവുകളെ ദുരുപയോഗം ചെയ്യരുത്. ഇന്നും നാളെയുമായി റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here