മുംബൈ നഗരത്തിൽ 29 മലയാളി ആരോഗ്യ പ്രവർത്തകർക്ക്‌കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

കൊവിഡ് രോഗം പടർന്നു പിടിക്കുന്ന മുംബൈ നഗരത്തിൽ 29 മലയാളി ആരോഗ്യ പ്രവർത്തകർക്ക്‌കൂടി കോവിഡ്‌ സ്‌ഥിരീകരിച്ചു.

ജസ്‍ലോക് ആശുപത്രിയിലെ 26 നഴ്സുമാർ ഉൾപ്പെടെയാണിത്. ബോംബെ ഹോസ്പിറ്റലിൽ രണ്ട് മലയാളി ഉദ്യോഗസ്ഥർക്കു രോഗം ബാധിച്ചു.

ഇവരെല്ലാം നിരീക്ഷണത്തിൽ ആയിരുന്നു. ഭാട്യ ആശുപത്രിയിൽ ഒരു മലയാളി നഴ്സിനും കോവിഡ് രോഗം സ്ഥിരീകരിച്ചു.

മുംബൈയിൽ 25 നാവികസേന ഉദ്യോഗസ്ഥർക്കു രോഗം ബാധിച്ചതിനു പിന്നാലെയാണ് ആരോഗ്യ പ്രവർത്തകർക്കും പരിശോധന പോസിറ്റീവ് ആയ വിവരം പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here