കെ എം ഷാജിക്കെതിരെ വിജിലൻസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

കെ എം ഷാജിക്ക് എതിരെ വിജിലൻസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എഫ് ഐ ആർ ഇന്ന് തലശ്ശേരി വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ഷാജിയിൽ നിന്നും വിജിലൻസ് ഉടൻ മൊഴി രേഖപ്പെടുത്തും.

തലശേരി വിജിലൻസ് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിക്കുക. ഇതോടെ കെഎം ഷാജിക്കെതിരായ അന്വേഷണത്തിന് തുടക്കമാകും.

അഴീക്കോട് സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് നിലവിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിരിക്കുന്നത്.

2017 ൽ നൽകിയ പരാതിയിൽ 2018 ൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിരുന്നു. സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് 25 ലക്ഷം കൈപ്പറ്റിയാതായാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News