‘കേരളത്തിന്റെ ഉത്തമ ഭരണാധികാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഞങ്ങളുടെ വിശ്വാസവും കരുത്തുമാണ് അങ്ങ്’; കരുതലോടെ മുന്നേറുന്ന മലയാളികള്‍ക്കായി ആയുര്‍വ്വേദ വിദ്യാര്‍ത്ഥികളുടെ ഒരു ഗാനം

അതിജീവനത്തിന്റെ അവിസ്മരണീയമായ അധ്യായങ്ങളുമായി കരുതലോടെ മുന്നേറുന്ന കേരളത്തിനും സര്‍ക്കാരിനുമായി സംഗീതാവിഷ്‌കാരവുമായി അഷ്ടാംഗത്തിലെ ആയുര്‍വ്വേദ വിദ്യാര്‍ത്ഥികള്‍. ഹൃദയം നിറഞ്ഞ കരുതലിന് നന്മയുടെ ഒരായിരം ആശംസകള്‍ മുഖ്യമന്ത്രിക്ക് നേര്‍ന്നുകൊണ്ടാണ് വിദ്യാര്‍ഥികള്‍ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

ആയുര്‍വ്വേദ വിദ്യാര്‍ഥികളുടെ കുറിപ്പ്:

ബഹുമാനപ്പെട്ട സർ,

ആദ്യമായി ഹൃദയം നിറഞ്ഞ കരുതലിന് നന്മയുടെ ഒരായിരം ആശംസകള്‍. ഇന്ന് ഞങ്ങളുടെ വിശ്വാസവും കരുത്തുമാണ് അങ്ങ്. ഏറെ അഭിമാനത്തോടെയും സ്‌നേഹത്തോടെയും കേരളത്തിന്റെ ഉത്തമ ഭരണാധികാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കോവിഡ് – 19 വ്യാപനം തടയുന്നതിനും, ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ആയുര്‍വ്വേദത്തിന് അവസരമൊരുക്കിയ സര്‍ക്കാര്‍ നടപടി ഏറെ സന്തോഷകരമാണ്.

ആയുര്‍വ്വേദ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. വീട്ടിലിരുന്ന് പഠിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട് സാര്‍. അതോടൊപ്പം അഷ്ടാംഗം ആയുര്‍വ്വേദ കോളേജില്‍ പഠിക്കുന്ന ഞങ്ങള്‍ കുറച്ചു പേര്‍ വീട്ടിലിരുന്ന് തയ്യാറാക്കിയ ഒരു എളിയ കോവിഡ് പ്രതിരോധ ഗാനം അങ്ങയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. ഞങ്ങളാലാകും വിധം വീടിനുള്ളിലെ പരിമിതികളില്‍ നിന്ന് തയ്യാറാക്കിയ ഒരു ലളിതമായ ഗാനമാണിത്. ഞങ്ങളുടെ കൊച്ചു സന്തോഷത്തിന്റെ ഭാഗമായ ഈ ഗാനം അങ്ങയുമായി പങ്കിടാന്‍ സാധിച്ചതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here