മുംബൈയിൽ കൊവിഡ് 19 വ്യാപനത്തിന് തീ കൊളുത്തി ചേരി പ്രദേശങ്ങൾ

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 100 കടക്കുമ്പോൾ ഇത് വരെ പത്തു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കണ്ടെത്തിയത് 15 പുതിയ കേസുകൾ .

ജനസാന്ദ്രതയുള്ള ധാരാവിയിൽ ഏകദേശം 8 ലക്ഷത്തോളം ആളുകൾ അടുത്തടുത്തുള്ള ചാലുകളിലായാണ് താമസിക്കുന്നത്. 250 ചതുരശ്ര അടി മാത്രമുള്ള വീടുകളിൽ താമസിക്കുന്നത് പത്തും പന്ത്രണ്ടും പേരാണ്. ഇത്തരം ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നത് കർശനമാക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ആരോഗ്യ പ്രവര്ത്തകരും പോലീസും.

കോവിഡ് 19 സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നതോടെ പേടിച്ചിരിക്കയാണ് മലയാളികളടങ്ങുന്ന ധാരാവിയിലെ ചേരി നിവാസികൾ.

പ്രദേശത്തെ താമസക്കാരെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെയും അവശ്യവസ്തുക്കൾ വീടുകളിലെത്തിച്ചുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ കോർപ്പറേഷൻ നടപ്പിലാക്കിയിരിക്കുന്നത്. പോലീസും കനത്ത ജാഗ്രതാ നിർദ്ദേശങ്ങളാണ് ഈ പ്രദേശത്ത് നടപ്പിലാക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്ന നഗരമാണ് മുംബൈ. 2,073 കൊറോണ വൈറസ് കേസുകളാണ് ഇത് വരെ മുംബൈയിൽ മാത്രം കണ്ടെത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ കൊറോണ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്ര തന്നെയാണ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പുറകിൽ നിൽക്കുന്നത്. അധികാരികൾ ന്യായീകരണങ്ങൾ നൽകി കൈ കഴുകുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന് നെഞ്ചിടിപ്പ് കൂടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News