ഇറാനിലെ ‘ആഞ്ചലീന ജോളി’ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയില്‍? ജാമ്യം നല്‍കാതെ ജയില്‍ അധികൃതര്‍

ഹോളിവുഡ് താരം ആഞ്ചലീന ജോളിയാവാന്‍ ശസ്ത്രക്രിയ നടത്തി സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.

സഹര്‍ തബര്‍ ജയിലില്‍ കഴിയവേയാണ് കൊവിഡ് ബാധിതയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇവരെ ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും സൂചനയുണ്ട്.

സമൂഹമാധ്യമം ദുരുപയോഗം ചെയ്ത് ആളുകളെ വഞ്ചിച്ചുവെന്ന കുറ്റത്തിന് സഹര്‍ കഴിഞ്ഞ വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

ഈ ശിക്ഷ തുടരുന്നതിനിടെയാണ് സഹറിന് കൊവിഡ് ബാധിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചതോടെ സഹറിന് ജാമ്യം തേടി മനുഷ്യാവകാശ കമ്മീഷന്‍ അപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളിയിരുന്നു.

നിലവിലെ സാഹചര്യത്തില്‍ സഹറിനെ പുറത്ത് വിടുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം നിഷേധിച്ചത്.

2017ലാണ് സഹര്‍ ആഞ്ജലീനയെ പോലെയാവാന്‍ 50 ശസ്ത്രക്രിയകള്‍ നടത്തിയെന്ന് അവകാശപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News