കൊവിഡ് അവലോകന യോഗമുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ടാകും

തിരുവനന്തപുരം: കോവിഡ് അവലോകന യോഗമുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കേണ്ട വിഷയങ്ങളും ദൈനംദിനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയും അതിന്റെ തീരുമാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും വാര്‍ത്താ സമ്മേളനത്തില്‍ പറയുകയും എന്ന പതിവാണുള്ളത്.

റിവ്യു യോഗത്തിനു തൊട്ടുപിന്നാലെയാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്. റിവ്യു യോഗം ചേരാത്ത ഞായറാഴ്ചകളിലും മറ്റും വാര്‍ത്താസമ്മേളനങ്ങളും ഉണ്ടാകാറില്ല.

കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നേറുകയാണ്. അതിന്റെ ഫലമായി പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ മുഖ്യമന്ത്രിതലത്തിലുള്ള റിവ്യു യോഗങ്ങള്‍ ഇടവിട്ട ദിവസങ്ങളില്‍ മതി എന്നാണ് ഇപ്പോഴത്തെ ധാരണ. റിവ്യു യോഗങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഉണ്ടാവും.

തിങ്കളാഴ്ചയാണ് അടുത്ത റിവ്യു യോഗം നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആ യോഗത്തിനുശേഷം ഉണ്ടാവും.

നിലവില്‍ എല്ലാ ദിവസവും വാര്‍ത്താ സമ്മേളനം വേണ്ടതില്ല എന്ന് നിശ്ചയിച്ചത് വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഈ വിവരങ്ങള്‍ അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News