സ്പ്രിംഗ്ലര്‍ കരാര്‍ രേഖകളില്‍ അഴിമതി നടന്നിട്ടില്ല; സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തത്; വിശദീകരണവുമായി ഐടി സെക്രട്ടറി

തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്ലര്‍ കരാര്‍ രേഖകളില്‍ അഴിമതി നടന്നിട്ടില്ലെന്നും സ്വന്തം വിചേനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍. അതിന് നിയമവകുപ്പിന്റെ നിയമോപദേശം വേണ്ടതില്ല എന്നാണ് തന്റെ വിലയിരുത്തല്‍ എന്ന് ശിവശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമവകുപ്പില്‍ നിന്ന് നിയമോപദേശം തേടേണ്ടതിന്റെ തേടേണ്ടതിന്‍റെ ആവശ്യകത ഉള്ളതായി വിലയിരുത്തുന്നില്ല. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചത്.  നിയമപരമായി വിഷയം പരിശോധിക്കട്ടെ. അതനുസരിച്ചുളള തീരുമാനം വരട്ടെയെന്നും ശിവശങ്കര്‍ പറഞ്ഞു.

‘ഞാന്‍ സര്‍ക്കാരിന്റെ ഭാഗമാണ്. പര്‍ച്ചെയ്സ് ഓര്‍ഡറില്‍ ഞാനാണ് ഒപ്പിട്ടത്. തീരുമാനം എല്ലാം എന്റേതായിരുന്നു. പര്‍ച്ചെയ്സ് ഓര്‍ഡര്‍ ഏപ്രിലിലാണ് പുറത്തുവന്നതെങ്കിലും ഏപ്രില്‍ 25 മുതല്‍ വിവര ശേഖരണം ആരംഭിച്ചിരുന്നു. അതിന് മുന്‍പ് തന്നെ പര്‍ച്ചെയ്സ് ഓര്‍ഡറും അപേക്ഷയും കമ്പനി നല്‍കിയിരുന്നു. ഇതനുസരിച്ചുളള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോയത്.’- പിന്നീടാണ് ഉത്തരവ് പുറത്തുവന്നത് എന്നുമാത്രമെന്നും ശിവശങ്കര്‍ പറഞ്ഞു. കരാറില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News