പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ചാറ്റിങ്ങിലൂടെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവ്; പിന്നീട് സംഭവിച്ചത്

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ചാറ്റിങ്ങിലൂടെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാറ്റിങ്ങിലൂടെ കുടുക്കുകയായിരുന്നു പ്രതി.

സംഭവത്തില്‍ പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21)യെ കൊളത്തൂര്‍ സിഐ പിഎം ഷമീര്‍ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി അമ്മയുടെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാളുമായി ചാറ്റിങ്ങിലേര്‍പ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.

ഇയാള്‍ ആഴ്ചകളായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് രാത്രിയില്‍ പുറത്തു വരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്.

ഇതേതുടര്‍ന്ന് വീട്ടില്‍ വിരുന്നിനു വന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പം പെണ്‍കുട്ടി ഇറങ്ങിപ്പോവുകയായിരുന്നു.

എന്നാല്‍ രാത്രി ശൗചാലയത്തില്‍പ്പോവാന്‍ എഴുന്നേറ്റ പിതാവ് കുട്ടികളെ കാണാഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഭവം പുറത്തറിഞ്ഞത്.

വീട്ടില്‍നിന്നും ഒരു കിലോമീറ്ററപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ കുട്ടികളെ തിരയുന്നുണ്ടെന്ന് മനസിലാക്കിയ മുസ്തഫ ഉടനെ മുങ്ങുകയും ചെയ്തു. എന്നാല്‍ പോക്‌സോ നിയമപ്രകാരം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News