സമൂഹത്തിന് കരുതല്‍; രക്തം ദാനം ചെയ്ത് കായിക താരങ്ങളും

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിന് കരുതലുമായി കായിക താരങ്ങളും. രക്തബാങ്കിന് മുതല്‍ക്കൂട്ടായി സ്വന്തം രക്തം ദാനം ചെയ്താണ് കായിക താരങ്ങള്‍ ഈ പ്രതിസന്ധി കാലത്തെ സദ്പ്രവൃത്തികളില്‍ അണിചേരുന്നത്.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്നോട്ട് വെച്ച ആശയം പ്രാവര്‍ത്തികമാക്കാനായി അന്താരാഷ്ട്ര കായിക താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ എറണാകുളം ജനറലാശുപത്രിയിലെത്തിയാണ് രക്തദാനത്തിന് തുടക്കംകുറിച്ചത്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രക്തം ലഭിക്കാന്‍ ഭാവിയില്‍ എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ അതിനെ എങ്ങനെ മറികടക്കാം എന്ന സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചിന്തയാണ് രക്തദാനം എന്ന ആശയത്തിലേക്ക് എത്തിയത്. സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെ ആഹ്വാനം ഏറ്റെടുത്ത കായിക താരങ്ങള്‍ ഒരു മനസ്സോടെ രക്തദാനത്തിന് തയ്യാറാവുകയായിരുന്നു. രക്തദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജനറലാശുപത്രിയില്‍ വെച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്‌സിക്കുട്ടന്‍ നിര്‍വ്വഹിച്ചു.

പ്രതിസന്ധികാലത്ത് രക്തം ദാനം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് കായിക താരങ്ങള്‍ പറഞ്ഞു.ഒളിമ്പ്യന്‍ ബിനു, തുളസി, ടോം ജോസഫ്, ഡി ലിജു തുടങ്ങി 25ഓളം പേരാണ് ജനറലാശുപത്രിയില്‍ രക്തം ദാനം ചെയ്യാനെത്തിയത്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും കായികതാരങ്ങള്‍ രക്തദാനത്തില്‍ പങ്കാളികളാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News