മുഖ്യമന്ത്രിയുടെ വാക്കുകളാണ് എപ്പോഴും പ്രചോദനം; കഥകളി അവതരണത്തിലൂടെ ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി

കഥകളി അവതരണത്തിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി.

എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി വിശ്രുത വിജയകുമാറാണ് തനിക്ക് പ്രതിഫലമായി ലഭിച്ച തുക മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം പതിവായി കണ്ടിരുന്ന വിശ്രുതക്ക് നാളുകളായുള്ള ആഗ്രഹമാണ് തന്നാല്‍ കഴിയുന്ന എന്തെങ്കിലും സഹായം നാടിനു വേണ്ടി ചെയ്യണം എന്നത്. കുഞ്ഞിലേ തന്നെ കഥകളി കലാകാരിയായി പേരെടുത്ത അവള്‍ താന്‍ സ്വരുക്കൂട്ടി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

അച്ഛന്‍ വിജയകുമാറിന്റെ പൂര്‍ണ്ണ പിന്തുണയോടെ എറണാകുളം കളക്ടറേറ്റിലെത്തിയ വിശ്രുത കഴിഞ്ഞ സീസണില്‍ കഥകളിയില്‍ നിന്ന് തനിക്ക് ലഭിച്ച പ്രതിഫലത്തുകയായ പതിനായിരത്തിയഞ്ഞൂറ് രൂപ മന്ത്രി സുനില്‍ കുമാറിന് കൈമാറി. സാലറി ചലഞ്ചിനെപ്പറ്റിപ്പോലും രാഷ്ട്രീയം പറയുന്ന ഇക്കാലത്ത് വിശ്രുതയുടെ സദ്പ്രവൃത്തി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളാണ് തനിക്ക് എപ്പോഴും പ്രചോദനമാകാറുള്ളതെന്ന് വിശ്രുതയും പറഞ്ഞു.

നാലര വയസ്സു മുതല്‍ ഫാക്ട് ബിജു ഭാസ്‌ക്കറിനു കീഴില്‍ കഥകളി അഭ്യസിച്ചു വരുന്ന വിശ്രുത ഇതിനകം എണ്‍പതോളം വേദികളില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News