വയനാട്ടില്‍ പൂച്ചകള്‍ കൂട്ടമായി ചത്തത് വൈറസ് ബാധമൂലമെന്ന് സ്ഥിരീകരണം

വയനാട്ടിൽ കണിയാരം മുണ്ടക്കൈ എന്നിവിടങ്ങളിൽ പൂച്ചകൾ കൂട്ടത്തോടെ ചത്തത്‌ വൈറസ്‌ ബാധമൂലമെന്ന് സ്ഥിരീകരണം. ജില്ല എമർജെൻസി സെല്ലിൽ നിന്നുള്ള വിവരപ്രകാരം മൃഗ സംരക്ഷണ വകുപ്പിന്റെ അനിമൽ ഡിസീസ്‌ കണ്ട്രോൾ യൂണിറ്റ്‌ ഇതുസംബന്ധിച്ചുള്ള പരിശോധനകൾ നടത്തിവരികയായിരുന്നു.

ഡിസീസ്‌ ഇന്വെസ്റ്റിഗേഷൻ ടീം സ്ഥലം സന്ദർശ്ശിച്ച്‌ സാമ്പിളുകൾ ശേഖരിക്കുകയും തിരുവനന്തപുരത്തുള്ള സ്റ്റേറ്റ്‌ ഇൻസ്റ്റിട്ട്യൂട്ട്‌ ഓഫ്‌ അനിമൽ ഡിസീസിലേക്ക്‌ പരിശോധനക്കയക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മരണകാരണം പൂച്ചകളെ ബാധിക്കുന്ന ഫിലൈൻ പാർവ്വോ വൈറസാണെന്ന് കണ്ടെത്തിയത്‌ ‌.ജില്ലയിലെ പലഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ പൂച്ചകൾ മരണപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്‌.

സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്നും പൂച്ചകൾക്ക്‌ പ്രതിരോധ കുത്തിവെപ്പ്‌ നൽകിയാൽ മരണത്തിൽ നിന്ന് രക്ഷിക്കാമെന്നും
ജില്ലാ വെറ്ററനറി ഓഫീസർ ഡി രാമചന്ദ്രൻ അറിയിച്ചു.പൂച്ചകളുടെ മരണം ജനങ്ങളിൽ ആശങ്കക്കിടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here