കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് നൽകിയ 1221 കിലോ അരി മറിച്ചുവിറ്റ് യുഡിഎഫ് ഭരണസമിതി; വിജിലൻസ് അന്വേഷണമാരംഭിച്ചു

യുഡിഎഫ്‌ ഭരണമുള്ള തച്ചമ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയുടെ പ്രവർത്തനത്തിൽ തിരിമറിയിൽ വിജിലൻസ് അന്വേഷണമാരംഭിച്ചു.

ദേശബന്ധു സ്കൂളിൽ നിന്ന് കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് നൽകിയ 1221.45 കിലോ അരി യുഡിഎഫ് ഭരണസമിതി മറിച്ച് വിറ്റ വിഷയത്തിലാണ് അന്വേഷണ നടപടികൾ ആരംഭിച്ചത്.

ഇക്കഴിഞ്ഞ 2 ന് സ്കൂൾ നൽകിയ അരി യുഡിഎഫ് ഭരണസമിതി ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ നൗഷാദ്ബാബുവിന്റെ നേതൃത്വത്തിൽ മറിച്ച് വിൽക്കുകയാണുണ്ടായതെന്ന് കാണിച്ച് സിപിഎം അധികൃതർക്ക് പരാതി നൽകിയിരുന്നു.

ഏപ്രിൽ 14 ന് വിഷയത്തിൽ സിപിഎം ഇടപെട്ടപ്പോൾ പുഴുവരിച്ച അരി മാറ്റി എടുക്കാൻ കൊടുത്തുവെന്നും, ഇത്രെയേറെ അധികം അരി സൂക്ഷിക്കാൻ പഞ്ചായത്തിൽ സ്ഥലമില്ലാത്തതു കൊണ്ടുമാണ് എന്ന വിചിത്ര വാദമാണ് യുഡിഎഫ് ഉന്നയിച്ചത്.

തുടർന്ന് അഴിമതിയുടെ വാർത്ത പത്ര ദൃശ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ 15 ന് പഞ്ചായത്ത് കെട്ടിട സമുച്ചയത്തിന്റെ ഭാഗമായ കുടുംബശ്രീ സിഡിഎസ് ഓഫീസിൽ 23 ചാക്ക് അരി ഇറക്കി തടിയൂരാൻ ശ്രമവും നടത്തി. ഇതാവട്ടെ കിച്ചന്റെ സ്‌റ്റോക്ക് റജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുമില്ല.

അഴിമതി പുറത്തായതോടെ യുഡിഎഫ് ന്യായീകരണങ്ങളുമായി പ്രാദേശിക ചാനലുകളിൽ നിരന്നു. സിപിഐഎം അംഗം കെ വിജയൻ , വിളിലൻസ് ഡിവൈഎസ്പി യ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്.

വിജിലൻസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരനിൽ നിന്നും, ദേശബന്ധു സ്കൂൾ അധികൃതരിൽ നിന്നും മൊഴിയെടുത്തു.

തുടർന്ന് പഞ്ചായത്ത് ഓഫീസിലെത്തി പരിശോധന നടത്തി. അഴിമതിക്കാരെ പുറത്തു കൊണ്ടുവരാൻ നിയമപരമായ തുടർ നടപടികളുമായി സിപിഐഎം മുന്നോട്ട് പോകുമെന്ന് ലോക്കൽ സെക്രട്ടറി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News