ലോക്ക്ഡൗണ്‍ ഇളവുകളില്‍ വ്യക്തത വരുത്തി ഡിജിപി

ഈ മാസം ഇരുപത് മുതൽ ലോക്ഡൌണില്‍ ഇളവുണ്ടെങ്കിലും ജില്ലകടന്നുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.പൊലീസ് പരിശോധന തുടരും.

ജനങ്ങളെ വിശ്വസിക്കുന്നുവെന്നും അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൌണില്‍ ഇളവുണ്ടെങ്കിലും പൊലീസ് പരിശോധന കാര്യമായി തന്നെ നടക്കും.സത്യവാങ്ങ് മൂലം നിർബന്ധമല്ല.എങ്കിലും കൈയ്യിൽ കരുതിയാൽ നല്ലത്.

മറ്റ് ജില്ലകളിലേക്കോ സംസ്ഥാനങ്ങലിലേക്കോ പോകാൻ അവശ്യ സർവ്വീസുകളെ മാത്രമെ അനുവധിക്കു. എല്ലാ വാഹനങ്ങളും പരിശോധിക്കില്ലെങ്കിലും ഒറ്റ് ഇരട്ട നമ്പരുകള്‍ എന്ന നിലയ്ക്കേ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കൂ. ജനങ്ങള്‍ സ്വയം നിന്ത്രണം പാലിക്കണമെന്ന് ഡിജിപി പറഞ്ഞു

തുറന്ന് പ്രവർത്തിക്കുന്ന ഒാഫീസുകൾ നിയന്തണങ്ങൾക്ക് വിധേയമായിരിക്കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കുകയും കേസെടുക്കയും ചെയ്യും.

ഇളവുകള്‍ സംബന്ധിച്ച് ജനങ്ങളുടെ സംശയങ്ങള്‍ ഏറി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി വാര്‍ത്താ സമ്മേളനം നടത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News