
വര്‍ഗീയത പ്രകടമാക്കുന്ന ഗ്രാഫിക്‌സ് ചിത്രം സഹിതം കവിത പ്രചരിപ്പിച്ച ദുബായിലെ മലയാളി വ്യവസായിയുടെ നടപടി വിവാദമാകുന്നു.
ഏരീസ് ഗ്രൂപ്പ് മേധാവിയും സിനിമാ സംവിധായകനുമായ സോഹന്‍ റോയ് ആണ് സമൂഹ മാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റ് പ്രചരിപ്പിച്ചത്.
കൊവിഡ് പരത്തുന്നത് മതവിശ്വാസികളാണെന്ന ധ്വനിയുമായായിരുന്നു സോഹന്‍ റോയ് ആണ് സമൂഹ മാധ്യമങ്ങളില്‍ തന്റെ കവിതക്കൊപ്പം ചിത്രം ചേര്‍ത്ത് നല്‍കിയത്.
നിസാമുദ്ദീന്‍, കൊവിഡ്, നിസാമുദ്ദീന്‍ കൊറോണ കേസ്സ് തുടങ്ങിയ ഹാഷ്ടാഗുകള്‍ സഹിതം പോസ്റ്റ് ചെയ്ത കവിതയില്‍ പള്ളിയില്‍ നിന്ന് വരുന്ന മുസ്‌ലിംകളുടെ ഗ്രാഫിക് ചിത്രമാണ് ചേര്‍ത്തത്.
മതഭാഷിയുടെ നിര്‍ദേശാനുസരണം അണുക്കള്‍ നാട്ടില്‍ പരത്തുകയാണ് എന്ന് കവിത കുറ്റപ്പെടുത്തുന്നു. രണ്ടര വര്‍ഷമായി അണുകവിത എന്ന പേരില്‍ സോഹന്‍ റോയ് എഴുതിവരുന്ന കവിതാ പരമ്പരയിലാണ് വര്‍ഗീയതയും വംശീയതയും നിറഞ്ഞത്.
സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കവിതയും ചിത്രവും പ്രതിഷേധം വിളിച്ചു വരുത്തിയപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിയൂരാനായി സോഹന്‍ റോയിയുടെ ശ്രമം.
ഇത് ഏതെങ്കിലും ഒരു സമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ക്ഷമ ചോദിക്കുന്നുവേന്നായി പിന്നീട് സോഹന്‍ റോയ്. സോഹന്‍ റോയ് ഫേസ് ബുക്കില്‍ വന്നു ഖേദം പ്രകടിപ്പിച്ചു.
എന്നാല്‍ മതവിശ്വാസികള്‍ കൊവിഡ് പരത്തുന്നു എന്നാക്ഷേപിക്കുന്ന കവിത സംഘ്പരിവാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോവിഡ് കാലത്തും ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങളുമായി ചിലര്‍ വരുന്നത് പൊതു സമൂഹത്തില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here