ലോകത്ത് കൊറോണ രോഗബാധിതര്‍ 23 ലക്ഷം കവിഞ്ഞു; മരണം 1,60,000; ഇന്ത്യയില്‍ മരണം അഞ്ഞൂറിലേക്ക്

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,60,000 ആയി. ഒരാഴ്ച്ചക്കിടെ അരലക്ഷത്തിലേറെ പേരാണ് മരിച്ചത്. 23,30,883 രോഗബാധിതരാണ് ലോകത്തുള്ളത്. അമേരിക്കയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്.

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 14,792 കടന്നു. 488 പേരാണ് ഇതുവരെ മരിച്ചത്. 1766 പേര്‍ രോഗവിമുക്തരായി. 24 മണിക്കൂറിനിടെ 957 കേസുകളും 36 മരണവും റിപ്പോര്‍ട്ട് ചെയ്തു.

യൂറോപ്പിലെ മൂന്ന് രാജ്യങ്ങളില്‍ ഒന്നരലക്ഷത്തിലധികവും രണ്ടിടത്ത് ഒരുലക്ഷത്തിലധികവും രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ ആകെ മരണം 15,464. ബെല്‍ജിയത്തില്‍ 313 പേര്‍ കൂടി മരിച്ചതോടെ അയ്യായിരം കടന്നു. 37,183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മരണസംഖ്യയില്‍ മൂന്നാമതുള്ള സ്‌പെയിനില്‍ 585 പേര്‍ കൂടി മരിച്ചതോടെ മരണം 20,639. ഇറ്റലിയില്‍ മരണം 23,227. ഫ്രാന്‍സില്‍ 19,000 കടന്നു. ഇറാനില്‍ മരണസംഖ്യ അയ്യായിരം കവിഞ്ഞു. ജര്‍മനിയിലും രോഗം നിയന്ത്രണവിധേയമായി. 143456 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അവിടെ 4538 പേരാണ് മരിച്ചത്.

ആഫ്രിക്കയില്‍ മൂന്ന് ലക്ഷത്തോളം പേര്‍ മരിച്ചേക്കാമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിന്റെ പഠനത്തില്‍ പറയുന്നു. ഇതുവരെ 18000 പേര്‍ക്കാണ് ഭൂഖണ്ഡത്തില്‍ രോഗം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News