എസ്എസ്എല്‍സി-ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനവുമായി കെഎസ്ടിഎ

തിരുവനന്തപുരം ജില്ലയിലെ എസ്എസ്എല്‍സി – ഹയര്‍ സെക്കന്‍ണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി കെഎസ്ടിഎ. ഇനി നടക്കാനുള്ള പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ പരീക്ഷകളും നടത്തും. ടെലഗ്രാമെന്ന ആപ്പിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികളെ പഠന രംഗത്ത് തന്നെ നിലനിര്‍ത്തുക എന്നത് ലക്ഷ്യമാക്കിയാണ് കെ.എസ്.ടി.എ എന്ന അധ്യാപക സംഘടന ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചത്. എസ്.എസ്.എല്‍.സി – ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ ഇനി നടക്കാനുള്ള പരീക്ഷകള്‍ക്കായി തയ്യാറാക്കുകയാണിവര്‍.

ടെലഗ്രാമെന്ന ആപ്പാണ് ഇതിനുപയോഗിക്കുന്നത്. എസ്.എസ്.എല്‍.സിയില്‍ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയാണ് ഇനി നടക്കാനുള്ള പരീക്ഷ. ഇതില്‍ ഓരോ വിഷയത്തിനും ഓരോ ഗ്രൂപ്പിലും ആയിരത്തിലധികം വിദ്യാര്‍ത്ഥികളുണ്ട്.

ഹയര്‍ സെക്കന്‍ണ്ടറിയില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിക്‌സ് എന്നിവയിലാണ് പരിശീലനം. ഈ മാസം 21 മുതല്‍ ഓണ്‍ലൈന്‍ പരീക്ഷകളും നടത്തുമെന്നും കെ.എസ്.ടി.എ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജയകുമാര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വഴി പരീക്ഷയുടെ ഫലവും ഉടന്‍ ലഭിക്കും. ഇതുവഴി ലോക്ഡൗണ്‍ കഴിഞ്ഞ് പരീക്ഷകള്‍ എപ്പോള്‍ നടത്താന്‍ തീരുമാനിച്ചാലും അതിനായി വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും സജ്ജമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel