കേരളത്തിന് അഭിമാനമായി കാസര്‍കോട്; 100 കൊവിഡ് ബാധിതരെ രോഗമുക്തരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല

തിരുവനന്തപുരം: കൊവിഡ് ചികിത്സയില്‍ കേരളത്തിന് അഭിമാനമായി കാസര്‍കോട് ജില്ല. 113 കോവിഡ് ബാധിതരെ രോഗമുക്തരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ലയായി കാസര്‍കോട്. 168 രോഗികളാണ് ജില്ലയിലുണ്ടായിരുന്നത്. ഇനി ചികിത്സയിലുള്ളത് 55 പേര്‍ മാത്രം.


കേരളത്തിലെ ആരോഗ്യ മേഖലയുടെ മികവാണ് കാസര്‍കോട് ജില്ലയുടെ കോവിഡ് ചികിത്സാ കണക്കിലൂടെ വ്യക്തമാകുന്നത്. ജില്ലയില്‍ ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്തത് 168 കേസുകള്‍. ഇതില്‍ രോഗമുക്തി നേടിയത് 100 പേര്‍.

ഇതിലൂടെ രാജ്യത്ത് തന്നെ 100 രോഗികളെ ഭേദമാക്കുന്ന ആദ്യ ജില്ലയായി കാസര്‍കോട് മാറി. 68 ആണ് ജില്ലയിലെ ഡിസ്ചാര്‍ജ്ജ് നിരക്ക്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ 89 കോവിഡ് രോഗികളില്‍ 64 പേരാണ് ഡിസ്ചാര്‍ജ്ജായത്. കാഞങ്ങാട് ജില്ലാ ആശുപത്രിയിലെ 43 രോഗികളില്‍ 30 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ച 16 പേരില്‍ 5 പേര്‍ക്കാണ് രോഗം ഭേദമായത്. കാസര്‍കോട് ജില്ലയിലെ 18 രോഗികളെ ചികിത്സിച്ച കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 14 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന 2 കാസര്‍കോട് സ്വദേശികളും രോഗമുക്തരായി.

കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപിച്ചപ്പോള്‍ ഏവരും സമൂഹവ്യാപനത്തില്‍ നിന്നും കാസര്‍കോടിനെ രക്ഷിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവിടെയാണ് കേരള സര്‍ക്കാരും ആരോഗ്യ മേഖലയും ജീവന്‍ മരണ പോരാട്ടം നടത്തി രാജ്യത്തിന് തന്നെ അഭിമാനമാക്കി കാസര്‍കോടിനെ മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News