കൊവിഡ് പ്രതിരോധം: കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം

കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം അറബ് ന്യൂസ്. കേരളത്തിന്റെ ആസൂത്രണ സംവിധാനങ്ങളെ കുറിച്ചും കാര്യനിര്‍വ്വഹണ ശേഷിയെ കുറിച്ചും രാഷ്ട്രീയ ഇച്ചാശക്തിയെ കുറിച്ചും റിപ്പോര്‍ട്ടിലുണ്ട് .

ദേശീയ ശരാശരിക്കും മുകളിലുള്ള കേരളത്തിന്റെ കോവിഡ് നിയന്ത്രണത്തിലെ റെക്കോര്‍ഡുകളും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. കേരള മോഡലിനെ കുറിച്ച് പ്രാധാന്യത്തോടെയാണ് അറബ് ന്യൂസ് വാര്‍ത്ത നല്‍കിയിരിക്കുന്നത് .

How oscialist Indian state flattened coronavirus curve എന്ന തലകെട്ടോട് കൂടിയാണ് അറബ് ന്യൂസ് കേരള മോഡലിനെ കുറിച്ച് പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിരിക്കുന്നത് . സോഷ്യലിസ്റ്റുകള്‍ ഭരണനിര്‍വ്വഹണം നടത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്.

1957 ല്‍ സംസ്ഥാനത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ പൊതുജനാരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറിനും ശക്തമായ ആരോഗ്യ പരിരക്ഷയ്ക്കു സാമൂഹ്യ സുരക്ഷാ കര്യങ്ങള്‍ക്കും അടിത്തറയിട്ടിട്ടുണ്ട് .

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന ധാരാളം പൗരന്മാരെ സ്വീകരിക്കാന്‍ സംസ്ഥാനം ഇപ്പോള്‍ ഒരുങ്ങുകയാണ്.

‘ധാരാളം ആളുകള്‍ പുറത്തു നിന്ന് വന്നാല്‍ അത് ഒരു പ്രശ്നമായിരിക്കും, പക്ഷേ ഞങ്ങള്‍ അതിനായി സ്വയം തയ്യാറെടുക്കുകയാണ്. കര്‍ശനമായി ക്വാറന്റെയിന് വിധേയമാക്കാന്‍ ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടും’ എന്ന് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടതായും അറബ് ന്യൂസ് പറയുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News