ലോക്ഡൗണ്‍ കാലത്തും സംഗീതത്തെ കൈവിടാതെ പാട്ടുകള്‍ ഒരുക്കുകയാണ് ഒരു സംഘം യുവാക്കള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തും തങ്ങളുടെ സംഗീതത്തെ കൈവിടാതെ ഒരു സംഘം യുവാക്കള്‍. പല സ്ഥലങ്ങളില്‍, സ്വന്തം വീട്ടില്‍ ഇരുന്ന് അവര്‍ ഒരു കവര്‍ സോംഗ് തയ്യാറാക്കി. വീടിനുള്ളില്‍ കഴിയുന്ന നിരവധി പേര്‍ക്ക് പ്രചോദനം പകരുന്നതാണ് എസ്.വി.ജെ കളക്ടീവ് ബാന്റിന്റെ ഈ ഉദ്യമം.

ഇത് സഫീര്‍ വി ജബ്ബാര്‍, പാടുന്നത് ഇടുക്കിയിലെ വീട്ടില്‍ നിന്നും… കീ ബോര്‍ഡ് വായിക്കുന്ന സാജന്‍, ഗിറ്റാര്‍ വായിക്കുന്ന ഗൗതം, ഡ്രംസ് ഉപയോഗിക്കുന്ന മുഹമ്മദ് എന്നിവരാകട്ടെ തിരുവനന്തപുരത്തെ അവരവരുടെ വീടുകളില്‍ നിന്നും.

ലോക്ഡൗണൊന്നും തങ്ങളുടെ സംഗീതത്തെ ബാധിക്കില്ലെന്ന് എസ് വി ജെ കളക്ടീവ് എന്ന ബാന്റിന്റെ മാനേജര്‍ ബിവിന്‍ പറയുന്നു.

ഈ ഗാനത്തിന്റെ ശബ്ദമിശ്രണവും വീഡിയോ എഡിറ്റിംഗും എല്ലാം ഇവര്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. അങ്ങനെ ലോക്ഡൗണ്‍ കാലത്തും സംഗീതത്തെ കൈവിടാതെ വീടുകളില്‍ കഴിയുന്നവര്‍ക്ക് അവരുടെ കല തിരിച്ചറിയാനും പ്രകടിപ്പിക്കാനും ഈ സംഘം പ്രചോദനമാകുന്നു….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News