ദില്ലിയില്‍ കൊറോണ ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു; ഹിമാചലില്‍ രോഗം ഭേദമായ ആള്‍ക്ക് വീണ്ടും പോസിറ്റീവ്

ദില്ലി: ദില്ലിയില്‍ കൊറോണ ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ദില്ലിയിലെ കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ മരണമാണിത്.

കോവിഡ് 19 രോഗം ഭേദമായ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ഹിമാചലിലാണ് രോഗം ഭേദമായ ആള്‍ വീണ്ടും കോവിഡ് പോസിറ്റീവായത്. രാജ്യത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്.

10 മാസം പ്രായമുള്ള കുട്ടി അടക്കം മൂന്നു കുട്ടികള്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. അതേസമയം കുട്ടിയുടെ മരണത്തില്‍ ദില്ലി സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.

ദില്ലിയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടായിട്ടുണ്ട്. ആകെ രോഗബാധിതരുടൈ എണ്ണം 1893 ആയി. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 43 ഉം രോഗം ഭേദമായവരുടെ എണ്ണം 207 ഉം ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News