അടച്ചിടൽ 26–-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15000 കടന്നു. മരണം അഞ്ഞൂറിലേറെ.
സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ട്‌പ്രകാരം ആകെ രോഗികള്‍ 15188. മരണം 525. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അവസാന റിപ്പോര്‍ട്ട് പ്രകാരം രോഗികള്‍14972ഉം മരണം 488 ഉം ആണ്.
24 മണിക്കൂറിനിടെ 36 മരണം, 957 രോഗികൾ. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുന്നു.
● മുംബൈയിൽ 26 നാവികസേനാഭടന്മാർക്ക് രോഗം. കപ്പലുകളിൽ ആർക്കും രോഗബാധയില്ലെന്ന് നാവികസേന.
● ഡൽഹിയിൽ അടച്ചിടൽ മേഖല 76 ആയി
● മാഹിയിലും കുടകിലും 28 ദിവസമായി പുതിയ കേസില്ല. 45 ജില്ലകളിൽ 14 ദിവസമായി പുതിയ രോഗികളില്ല.
● മരിച്ചവരില്‍ 83 ശതമാനത്തിനും മറ്റ് ഗുരുതര അസുഖങ്ങളുണ്ടായിരുന്നു. മരണനിരക്ക് 3.3 ശതമാനം
● മരിച്ചവരിൽ 14.4 ശതമാനം 0–-45 പ്രായപരിധിക്കാർ. 10.3 ശതമാനം 45–-60 പരിധിക്കാരും 33.1 ശതമാനം 60–-75 പരിധിക്കാരും. 42.2 ശതമാനം 75 വയസ്സിന് മുകളിലുള്ളവർ.
Get real time update about this post categories directly on your device, subscribe now.