സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് സിലബസ് കുറയ്ക്കാൻ തീരുമാനം. ലോക്ക് ഡൗൺ കാലത്തു നഷ്ട്ടമായ ക്ലാസുകൾക്ക് അനുപാതികമായാണ് സിലബസ് കുറയ്ക്കുന്നത്.
ADVERTISEMENT
കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് ഇത് സംബന്ധിച്ച നിർദേശം നൽകി. അതേസമയം സർവ്വകലാശാലാ പരീക്ഷകൾ മെയ് 11 മുതൽ നടത്താനാകുമോ എന്ന് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി.
മെയ് 3 ന് ലോക് ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം പരിശോധിക്കാനാണ് നിർദ്ദേശം.
ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ് ചാൻസലർമാരുമായുള്ള വീഡിയോ കോൺഫറനസിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാകണം പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കേണ്ടതെന്നും മന്ത്രി നിർദ്ദേശിച്ചു.
വിദ്യാർത്ഥികൾക് ക് പരീക്ഷക്ക് തയ്യാറാകുന്നതിനുള്ള സമയം നൽകുന്നത് കൂടി കണക്കിലെടുത്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.
Get real time update about this post categories directly on your device, subscribe now.