കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഡാറ്റകള്‍ പൂര്‍ണമായി കൈകാര്യം ചെയ്യുന്നത് അമേരിക്കന്‍ കമ്പനി; പഞ്ചാബിലും ഇതേ മാതൃക

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്റെ ഔദ്യോഗിക ഡേറ്റകള്‍ കൈകാര്യം ചെയ്യുന്നത് അമേരിക്കന്‍ കമ്പനി.പഞ്ചാബിലും ഡേറ്റ ശേഖരണത്തിനുള്ള അനുമതി കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് സ്വകാര്യ കമ്പനിയ്ക്ക്. കോടികള്‍ പ്രതിഫലം നല്‍കിയാണ് ഇരുസര്‍ക്കാരുകളും സ്വകാര്യ കമ്പനികള്‍ക്ക് ഡേറ്റ കൈമാറിയിരിക്കുന്നത്.

ഡേറ്റാ വിവാദത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ട നിലപാട് പുറത്താകുന്നു.ദേശിയ തലത്തില്‍ ഡേറ്റാ കൈമാറ്റത്തിന് സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്ന എ.ഐ.സി.സിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിവിധ സംസ്ഥാനങ്ങളും കേരളത്തില്‍ സ്വീകരിക്കുന്നത് മറ്റൊരു നിലപാട്.

അശോക് ഗലോട്ട് മുഖ്യമന്ത്രിയും സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയുമായി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്റെ എല്ലാ ഔദ്യോഗിക ഡേറ്റകളും സ്വീകരിക്കുന്നതും വിലയിരുത്തുന്നതും സര്‍ക്കാരിനായി തയ്യാറാക്കുന്നതും ടാബ്യൂ എന്ന അമേരിക്കന്‍ കോര്‍പറേറ്റ്.

കോവിഡ് വിവര ശേഖരണം മാത്രമല്ല റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും അമേരിക്കന്‍ കമ്പനിയ്ക്കാണ് നല്‍കിയിരിക്കുന്നത്.ലോകത്തിന്റെ ഏത് കോണിലിരുന്നും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും രാജസ്ഥാനിലെ റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ പരിശോധിക്കാം.

രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഐ.ടി വിഭാഗം ഒരാഴ്ച്ച കൊണ്ട് നടത്തുന്ന വിവരശേഖരണത്തിന്റെ വിലയിരുത്തല്‍ ഒരാഴ്ച്ച കൊണ്ട് നടത്തുമെന്ന് ടാബ്യൂ എന്ന അമേരിക്കന്‍ കമ്പനി അവരുടെ വൈബ്‌സൈറ്റില്‍ തന്നെ അവകാശപ്പെടുന്നു.

സ്മാര്ട് ഗവര്‍ണേഴ്‌സ് പുരസ്‌ക്കാരം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.അതേ സമയം ലോക ആരോഗ്യ സംഘടനയുടെ ഐടി പാര്‍ടണര്‍ കൂടിയായ സ്പിന്‍ങ്കളര്‍ കമ്പനി കേരളത്തിനായി സൗജന്യ ഡേറ്റാ ശേഖരത്തിന് അനുമതി നേടിയത് കോണ്‍ഗ്രസ് വിവാദമാക്കുകയും ചെയ്യുന്നു.

അമിരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാരും വിവിധ ഡേറ്റാ ശേഖരണത്തിനായി സ്വകാര്യ അമേരിക്കന്‍ ഐ.ടി കമ്പനികളെയാണ് ആശ്രയിച്ചിരിക്കുന്നത്.

ഇരു കോണ്‍ഗ്രസ് സര്‍ക്കാരുകളും അമേരിക്കന്‍ ഐടികമ്പനികളുടെ സേവനത്തിനായി കോടികള്‍ സര്‍ക്കാര്‍ ഫണ്ടിന്‍ നിന്നും നല്‍കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News