ലോക്ഡൗണ്‍ കാലയളവിലും സംസ്ഥാനത്ത് കര്‍മ്മനിരതരായി രംഗത്തുള്ളത് പതിനായിരത്തോളം ജീവനക്കാര്‍

ലോക്ഡൗണ്‍ കാലയളവില്‍ എല്ലാവരും വീട്ടില്‍ തന്നെയാണ് സമയം ചെലവഴിക്കുന്നത്. എന്നാല്‍ ഈ സമയത്തും വീട്ടിലിരിക്കുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതെ ശ്രദ്ധ പുലര്‍ത്തുന്ന ഒരു വിഭാഗമാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍. സംസ്ഥാനത്താകെ പതിനായിരത്തോളം ജീവനക്കാരാണ് ഇന്ന് കര്‍മ്മനിരതരായി രംഗത്തുള്ളത്

ലോക് ഡൗണിന് പിന്നാലെ വേനല്‍ കൂടി കടുത്തതോടെ വീട്ടിലിരിക്കുന്നവര്‍ക്ക് ഫാനും എസിയും ടിവിയും പ്രവര്‍ത്തിക്കാത്ത ഒരു നിമിഷം പോലും ചിന്തിക്കാന്‍ വയ്യ. പിന്നെ തുടര്‍ച്ചയായ ഫോണ വിളികളാണ് വൈദ്യുതി ഓഫീസിലേക്കെത്തുന്നത്.

എന്നാല്‍ ഒന്നു പറയട്ടെ, ലോക്ഡൗണ്‍ കാലത്ത് ഒരിക്കല്‍ പോലും വൈദ്യുതി തടസം നേരിട്ടിട്ടില്ലെന്ന് നിസംശയം പറയാം. ഒരു വിഭാഗം വീട്ടിലിരുന്നു സുരക്ഷിതത്വം തീര്‍ക്കുമ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കുന്നത് മറ്റാരുമല്ല, ഈ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ തന്നെയാണ്.

സംസ്ഥാനത്ത് പതിനായിരത്തിലധികം ജീവനക്കാരാണ് ഈ ലോക്ഡൗണ്‍ കാലത്തും കര്‍മ്മനിരതരായി രംഗത്തുള്ളത്. വീടുകള്‍ക്ക് പുറമേ മറ്റിടങ്ങളിലും വൈദ്യുതി തടസം നേരിട്ടാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രാഥമികമായ പരിഗണന നല്‍കുന്നത് സര്‍ക്കാര്‍ നിയന്ത്രിത മേഖലകള്‍ക്കാണ്

പത്തനംതിട്ട ജില്ലയില്‍ എക്‌സിക്യൂട്ടീ് ന്‍ജീനയര്‍മാരടക്കം 90 ലധികം ടാസ്‌ക് ഫോഴ്‌സുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതിനുളള ക്രമീകരണങ്ങളും വൈദ്യുതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel