ലോക് ഡൗണ്‍; ഭാഗിക ഇളവുകള്‍ നാളെമുതല്‍

കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള അടച്ചിടല്‍ നിയന്ത്രണങ്ങളില്‍ 20 മുതല്‍ വരുത്തുന്ന ഇളവുകളുടെ സമഗ്ര പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. പൂര്‍ണമായ അടച്ചിടല്‍ പ്രഖ്യാപിച്ച മേഖലകളിലൊഴികെ വാണിജ്യ- സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാം.

പൊതു-സ്വകാര്യ മേഖലയിലുള്ള വ്യവസായസ്ഥാപനങ്ങള്‍ക്കും സാമ്പത്തിക- സാമൂഹ്യമേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. തൊഴിലുറപ്പ് ജോലികള്‍ക്കും നിയന്ത്രണമില്ല. എന്നാല്‍ സാമൂഹ്യ അകല്‍ച്ച പാലിക്കണം. മുഖാവരണം നിര്‍ബന്ധമാണ്.വൈദ്യുതി, വെള്ളം തുടങ്ങിയ പൊതുസേവന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.

അന്തര്‍ സംസ്ഥാനം അടക്കമുള്ള ചരക്കുനീക്കത്തിനും ലോഡിങ്- അണ്‍ലോഡിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുണ്ട്. ഇളവ് ലഭിച്ച മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓഫീസുകളില്‍ പോകുന്നതിന് സ്വകാര്യവാഹനങ്ങള്‍ പുറത്തിറക്കാനും അനുമതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News