സ്പ്രിങ്ക്ളര്‍ സേവനം സൗജന്യം; ചോര്‍ച്ചയ്ക്ക് പഴുതില്ല: ഐടി സെക്രട്ടറി

കോവിഡ് പ്രതിരോധത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പഴുതില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം ശിവശങ്കര്‍ വ്യക്തമാക്കി. വികസിത രാജ്യങ്ങളില്‍ പോലും മരണനിരക്ക് വര്‍ധിച്ചതോടെ ഏത് സാഹചര്യവും നേരിടാനുള്ള കര്‍മ്മ പദ്ധതിയും അതിന് യോജിച്ച ഐടി സംവിധാനവും തെരഞ്ഞെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ശ്രേണീകൃതമായ വിവര ശേഖരണത്തിന് വെബ് ഫോമുകള്‍, അനലിറ്റിക് ടൂളുകള്‍ എന്നിവ തയ്യാറാക്കണമായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുംമുന്‍പ് വിമാനം, ട്രെയിന്‍, മറ്റു വാഹനങ്ങള്‍ എന്നിവയില്‍ വന്നവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുക പ്രധാനമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായി കേരളം മാറി. ഏതു സാഹചര്യവും നേരിടാനുള്ള ഐടി സംവിധാനം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒരുക്കാന്‍ ഐടി മിഷന്‍, സി-ഡിറ്റ്, എന്‍ഐസി തുടങ്ങി സ്ഥാപനങ്ങള്‍ക്ക് സാധിക്കില്ല.

അന്താരാഷ്ട്ര യാത്ര നടത്തിയവര്‍, അന്തര്‍ സംസ്ഥാന യാത്ര നടത്തിയവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രായമായവരും, ആരോഗ്യപ്രവര്‍ത്തകര്‍ എന്നീ നാല് തരത്തിലാണ് വിവരം ശേഖരിച്ചത്. സര്‍ക്കാരിന്റെ കൈവശമുള്ള മറ്റു ഡാറ്റകളുമായി ഇത് താരതമ്യം ചെയ്യുകയും അതിന്റെ ഫലം ലഭ്യമാക്കി അവരുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും പ്രധാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News