
എല്ലാ വാദമുഖങ്ങളും പൊളിഞ്ഞ് പൊതുജനമധ്യത്തില്‍ പരിഹാസ്യനായി നില്‍ക്കുകയാണ് കെ എം ഷാജി. കൃത്യമായ തെളിവുകളോടെയാണ് കേസെടുത്തതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ വ്യക്തമാണ്.
മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിലുള്ള പകയാണ് കേസെടുക്കാന്‍ അനുമതി നല്‍കിയതിനുപിന്നിലെന്നാണ് ഷാജി ആദ്യം ആരോപിച്ചത്. എന്നാല്‍ 2017 അവസാനം മുതലുള്ള അന്വേഷണപ്രക്രിയയുടെ തുടര്‍ച്ചയാണ് നടപടിയെന്ന് വ്യക്തമായതോടെ ഈ ആരോപണത്തിന്റെ മുനയൊടിഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍പോലും ഉന്നയിക്കാത്ത ആരോപണമാണിതെന്നാണ് ഷാജിയുടെ മറ്റൊരു പൊയ്വെടി. 2017ല്‍ പുറത്തുവന്ന സംഭവം എങ്ങനെയാണ് 2016 മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉന്നയിക്കപ്പെടുക.
2014ലാണ് ഷാജി അഴീക്കോട് സ്‌കൂള്‍ മാനേജരില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെങ്കിലും മുസ്ലിംലീഗ് പൂതപ്പാറ ശാഖാ ഭാരവാഹികള്‍ പോലും ഇക്കാര്യം മനസിലാക്കുന്നത് 2017 ജൂണില്‍ നടന്ന സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ജനറല്‍ബോഡിയോടെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here