സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും

സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഓറഞ്ച് ബി സോണിലായിരിക്കും 21ന് കൂടുതല്‍ ഇളവുകള്‍ നിലവിലില്‍ വരുക. സ്വകാര്യ വാഹനങ്ങള്‍ക്കായി ഒറ്റ ഇരട്ട അക്ക നമ്പര്‍ സംവിധാനം നിലവില്‍ വരും. അതേ സമയം സംസ്ഥാനത്തെ വാഹന പരിശോധന കര്‍നമായി തന്നെ തുടരും.

സംസ്ഥാനത്തെ ഓറഞ്ച് ബി സോണുകളില്‍ കൂടുതല്‍ ഇളവകള്‍ വരുന്നതോടെ ഈ സോണുകളിലെ സര്‍ക്കാര്‍ ഒഫീസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.
ആലപ്പു‍ഴ,തിരുവനന്തപുരം,പാലക്കാട്,വയനാട്,തൃശൂര്‍ എന്നി ജില്ലകളെയാണ് ഓറഞ്ച് ബി സോണില്‍ പെടുത്തിയിട്ടുള്ളത്.

ഓറഞ്ച് ബി സോണിലും ഗ്രീന്‍ സോണുകളിലുമുള്ള റവന്യൂ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതിന്‍റെ മാര്‍ഗ രേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. ഓഫീസുകളില്‍ ക്ലാസ് 1 ക്ലാസ് 2 ജീവനക്കാര്‍ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ഹാജരാകണം. മറ്റു ജീവനക്കാരുടെ ഹാജര്‍ നില 33 ശതമാനമായി സാമൂഹിക അകലം പാലിച്ച് ക്രമപ്പെെടുത്തണം.

ഇതിനാവശ്യമായ ക്രമീകരണങ്ങ‍ള്‍ ജില്ലാ കളക്ടര്‍മാര്‍ ഒരുക്കണം. ഓഫീസുകളില്‍ തിരക്കു കൂടുകയാണെങ്കില്‍ സാമൂഹിക അകലം പാലിച്ച് ക്യൂ സംവിധാനമോ ടോക്കണ്‍ സംവിധാനമോ ഏര്‍പ്പെടുത്തണം.

ഓറഞ്ച് ബി സോണിലെ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ അക്കത്തിലവസാനിക്കുന്ന വാഹനങ്ങള്‍ക്കായിരികും തിങ്കള്‍, ബുധന്‍,വെള്ളി ദിവസങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാവുക.

ചൊവ്വാ,വ്യാ‍ഴം,ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കും പുറത്തിറങ്ങാം. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ജില്ല വിട്ടുള്ള യോത്രയോ. സംസ്ഥാനം വിട്ടുള്ള യാത്രയോ അനുവദിക്കില്ല.

റെഡ് സോണ്‍ ഒ‍ഴികെയുള്ള എല്ലാ സോണുകളിലും ബാങ്കുകള്‍ സാധാരണ സമയക്രമത്തില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ഓറഞ്ച് ബി സോണില്‍ നിര്‍മാണ മേഖലയിലും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഈ സോണിലുള്ള ഹോട്ടലുകള്‍ക്ക് വൈകീട്ട് ഏ‍ഴു വരെ പ്രവര്‍ത്തിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel