സമൂഹ മാധ്യമത്തിൽ മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

സമൂഹ മാധ്യമത്തിൽ മതസ്പർധ വളർത്തുന്നതരത്തിൽ പ്രചാരണം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ പൊലീസ്‌ പിടിയിൽ. പൂക്കോട്ടുംപാടം മാമ്പറ്റ കാഞ്ഞിരംപാടം കാലായിൽ ജോസഫി (ബേബി–- 61)നെയാണ് പൊലീസ് പിടികൂടിയത്.

‌ഇസ്ലാമത വിശ്വാസത്തെയും ആചാരങ്ങളെയും വ്രണപ്പെടുത്തുന്നരീതിയിൽ ഫ്രണ്ട്‌സ് എന്ന വാട്‌സാപ് കൂട്ടായ്മയിലായിരുന്നു പ്രചാരണം. അമരമ്പലം പഞ്ചായത്തിലെ സജീവ കോൺഗ്രസ് പ്രവർത്തകനാണ്‌ ഇയാൾ.

പൂക്കോട്ടുംപാടം പൊലീസ് ഇൻസ്‌പെക്ടർ പി വിഷ്ണുവിന്റെ നിർദേശപ്രകാരം എസ്ഐ രാജേഷ് ആയോടൻ, എഎസ്‌ഐമാരായ വി കെ പ്രദീപ്, സി പി സുബ്രഹ്മണ്യൻ, സിപിഒമാരായ എസ് അഭിലാഷ്, ടി നിബിൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്‌. തുടർന്ന്‌ കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News