സ്പ്രിംഗ്ളർ ഇടപാടിന് നിയമവകുപ്പിൻ്റെ അനുമതി വേണ്ട; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി എ.കെ ബാലൻ

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനെതിരായ UDF വിമര്‍ശനത്തെ തള്ളി മന്ത്രി എ.കെ ബാലന്‍.

സ്പ്രിംഗ്‌ളര്‍ ഇടപാടിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നും,ഡാറ്റയുടെ പരിപൂര്‍ണ്ണ സുരക്ഷ ഐ ടി വകുപ്പ് ഉറപ്പാക്കിയതായും മന്ത്രി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായി UDF ഉയര്‍ത്തിയ രാഷ്ട്രീയ ആരോപണങ്ങളുടെ മുന ഒടിക്കുന്നതായിരുന്നു നിയമ വകുപ്പ് മന്ത്രി എ.കെ ബാലന്റെ പ്രതികരണം.

സ്പ്രിംഗ്‌ളര്‍ വിവര ശേഖരണം സര്‍ക്കാര്‍ വകുപ്പുകള്‍ അറിഞ്ഞില്ലെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളി കളഞ്ഞു.

സംസ്ഥാനത്തെ എല്ലാ കാര്യങ്ങളും നിയമവകുപ്പ് അറിയണമെന്നില്ലെന്നും നിയമ പ്രശ്‌നം ഉണ്ടെങ്കില്‍ മാത്രം നിയമവകുപ്പ് അത്തരം കാര്യങ്ങള്‍ അറിഞ്ഞാല്‍ മതിയെന്നും പ്രതിപക്ഷം കള്ള പ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News