ഇരുപത്തിയേഴ് ദിവസത്തിന് ശേഷം നിയന്ത്രണ ഇളവുകളിലേയ്ക്ക് നാളെ മുതല്‍ ഇന്ത്യ കടക്കുന്നു

ഇരുപത്തിയേഴ് ദിവസത്തിന് ശേഷം നിയന്ത്രണ ഇളവുകളിലേയ്ക്ക് നാളെ മുതല്‍ ഇന്ത്യ കടക്കുന്നു. കോവിഡ് പ്രതിസന്ധിയിലും രാജ്യം നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന സജ്മാകും.

ഗ്രാമീണ മേഖലകളിലെ ഫാക്ടറികളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. തോട്ടം മേഖലയ്ക്കും തൊഴിലുറപ്പ് പദ്ധതികള്‍ക്കും നാളെ മുതല്‍ പ്രവര്‍ത്തിക്കാം.

പൊതു ഗതാഗത സംവിധാനങ്ങള്‍ ആരംഭിക്കില്ലെങ്കിലും സ്വകാര്യ വാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണങ്ങളോടെ ഇളവ് ഉണ്ട്. അതേ സമയം രാജ്യത്തെ 170 ഹോട്ട് സ്പ്ട്ടുകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കും.

മാര്‍ച്ച് 24ന് നിലച്ച് പോയ പ്രവര്‍ത്തന ചക്രം നാളെ മുതള്‍ ഭാഗികമായി കറങ്ങി തുടങ്ങുന്നു.കോവിഡ് പ്രതിരോധത്തിനായുള്ള സാമൂഹ്യഅകലം ലക്ഷ്യമിട്ടുള്ള ലോക്ഡൗണ്‍ 27 ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യയില്‍ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നത്.

തിങ്കഴാഴ്ച്ച മുതല്‍ ഇളവുകള്‍ വരുന്ന മേഖലകള്‍ ഇവയാണ്. സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ പരിമിതമായ ജീവനക്കാരുമായി തുറക്കാം. എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും അനുബന്ധ ഉപകരണങ്ങളുടെ അറ്റകുറ്റപണികളുടെ വര്‍ക്ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം.

കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവിശ്യപ്രകാരം തോട്ടം മേഖലയ്ക്കും ഇളവ് ഉണ്ട്.മത്സ്യബന്ധനം, വിപണനം ,ക്ഷീര വിപണനം,പൗള്‍ട്രി ഫാമുകള്‍, ഗോശാലകള്‍ എന്നിവയ്ക്കും നാളെ മുതല്‍ നിയന്ത്രണം ഇല്ല.

ഡെ കെയറുകള്‍,വൃദ്ധസദനങ്ങള്‍ തുടങ്ങിയയ്ക്ക് പ്രവര്‍ത്തിക്കാം. നിലച്ച് പോയ തൊഴിലുറപ്പ് പദ്ധതികള്‍ ആരംഭിക്കാം. ജലസേചന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും മറ്റ് പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിനെ തടയുന്നില്ല.

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ആശ്വസമേകുന്ന പ്രവര്‍ത്തന സ്വാതന്ത്രം നാളെ മുതല്‍ അനുവദിച്ചിട്ടുണ്ട്. ഇത് പ്രകാരം ഗ്രാമീണ മേഖലയിലെ വ്യാവസായിക നിര്‍മ്മാണം.പശ്ചായത്ത് റോഡുകളുടെ നിര്‍മ്മാണം എന്നിവയ്ക്ക് തടസസമില്ല.

പൊതു ഗതാഗതമേഖലയിലെ ബസുകള്‍,ട്രെയിന്‍, മെട്രോ,വിമാന സര്‍വീസുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. പക്ഷെ സ്വകാര്യ വാഹനങ്ങള്‍ക്ക് അത്യാവശ്യം അനുസരിച്ച് രോഡിലിറങ്ങാം.

ഡ്രെവറെ കൂടാതെ വാഹനത്തിന്റെ ബാക് സീറ്റില്‍ ഒരു യാത്രക്കാരന്‍ മാത്രമേ അനുവദിക്കാവൂയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം. ടൂ വീലറില്‍ ഒരാള്‍ മാത്രം.മെയ് മൂന്ന് വരെ നിയന്ത്രണ ഇളവുകള്‍ പരിശോധിക്കും.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയോ രോഗ വ്യാപനം ഉണ്ടാവുകയോ ചെയ്താല്‍ നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ച് പൂര്‍ണ്ണ ലോക് ഡൗണിലേയ്ക്ക് മടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഹോട്ട് സ്‌പോട്ടായി കണ്ടെത്തിയിരിക്കുന്ന 170 മേഖലകളില്‍ മെയ് 3 വരെ നിയന്ത്രണ ഇളവ് ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News