എന്താണ് ബിഗ് ഡാറ്റായും, ക്ലൗഡ് സ്‌റ്റോറേജും; മാധ്യമങ്ങളിലെ അരമുറി ഐടി വിദഗ്ദരുടെ മണ്ടത്തരങ്ങള്‍ പൊളിച്ച് സ്വിസ് ബാങ്ക് ഉദ്യോഗസ്ഥന്‍

ബിഗ്ഡാറ്റായും ക്ലൗഡ് സ്‌റ്റോറേജും സര്‍വറും ഡാറ്റാ അനാലിസിസും പ്രൈവസിയുമൊക്കെയാണ് ഇന്ന് മലയാളികള്‍ ദൗര്‍ഭാഗ്യവശാല്‍ ഈ ദുരന്തകാലത്തും ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട കാര്യം.

എന്നാല്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്നതാവട്ടെ ചാനല്‍ മുറികളിലെ അരമുറി ഐടി വിദഗ്ദര്‍ രാഷ്ട്രീയ താല്‍പര്യം വച്ച് പറയുന്ന അഭിപ്രായങ്ങളിലൂടെയും.

വിഷയങ്ങളിലെ സംശയ നിവാരണത്തിന് പകരം കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.

ഐടി രംഗത്ത് 20 വര്‍ഷത്തെ പരിചയമുളളയാളും, സ്വിസ് ബാങ്കില്‍ ക്ലൗഡ് സ്റ്റോറേജ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഈ വിഷയത്തില്‍ വിശദീകരണം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കേരള സർക്കാരിന്റെ അത്ര തന്നെ (ഒരുപക്ഷേ അതിലും കൂടുതല്‍) രഹസ്യാത്മകയുള്ള വിവരങ്ങൾ സൂക്ഷിക്കാന്‍ തന്റെ ബാങ്കും മൈക്രോസോഫ്റ്റും ചേര്‍ന്ന് ഒരു കരാറിലെത്തുകയും ക്ലൗഡിൽ അവരുടെ സെർവറിൽ സ്റ്റോർ ചെയ്യുകയും ചെയ്തതായി നസീര്‍ പറയുന്നു.

എൻക്രിപ്ഷൻ ഒക്കെ അറിയാവുന്നവർക്കും ക്ലൗഡ്‌ പ്രോജെക്ടിൽ മുൻപ് ജോലി ചെയ്തവർക്കും ഇതിന്റെ സാധ്യതകള്‍ എളുപ്പം മനസിലാകും. ഇത് രണ്ടും അറിയാത്തവരാണ് മാധ്യമങ്ങളില്‍ പലപ്പോഴും ‘ഐടി നിരീക്ഷക’രായി വരുന്നതെന്ന് നസീര്‍ പറയുന്നു.

മൈക്രോസോഫ്റ്റുമായി കരാർ എഴുതാൻ മാത്രം ഒരു വർഷത്തിലെറെ സമയമെടുത്തു. എന്തുകൊണ്ടാണ് സ്പ്രിംഗ്ളറിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത് എന്നത് വളരെ വ്യക്തമായ കാര്യമാണെന്നും നസീര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News