മലപ്പുറം ഉണ്യാലില്‍ ലീഗ് പ്രവര്‍ത്തകനെ വെട്ടിയ ലീഗ് ക്രിമിനല്‍ അറസ്റ്റില്‍

മലപ്പുറം: താനൂർ ഉണ്യാലിൽ ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിലായിരുന്ന ലീഗ് അക്രമി അറസ്റ്റിൽ.

ഉണ്യാൽ സ്വദേശി ചീനിച്ചിൻ്റെ പുരക്കൽ ഉനൈസിനെ(23)യാണ് താനൂർ സി ഐ പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ലോക് ഡൗൺ ലംഘിച്ച് ഫുട്ബോൾ കളിക്കുന്നതിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്.

ലീഗ് പ്രവർത്തകനായ കല്ലേരി അക്ബർ ബാദുഷ കഴുത്തിലെ പ്രധാന ഞെരമ്പ് അറ്റ നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

സംഭവത്തെ തുടർന്ന് ഒളിവിൽപോയ പ്രതി ഉനൈസ് ലീഗ് കേന്ദ്രമായ പറവണ്ണ ആലിൻ ചുവട്ടിൽ വെച്ചാണ് പിടിയിലാകുന്നത്.

താനൂർ സിഐ പ്രമോദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടാനായത്. നിരവധി വധശ്രമ കേസുകളിലടക്കം പ്രതിയാണ് ചീനിച്ചിന്റെ പുരക്കൽ ഉനൈസ്.

2016ൽ ഉണ്യാലിൽ വച്ച് പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണ്. 2017 ഉണ്യാൽ ഫിഷറീസ് ഗ്രൗണ്ടിൽ വച്ച് പന്ത്രണ്ടോളം സിപിഐ എം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും,

ഡിവൈഎഫ്ഐ പ്രവർത്തകൻ വലിയകമ്മുട്ടകത്ത് ഹംസക്കോയെയും, സിപിഐ എം പ്രവർത്തകൻ കമ്മുട്ടകത്ത് ഇസ്ഹാഖിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും മുഖ്യപ്രതികൂടിയാണ് ഉനൈസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News