രാജ്യത്ത് കൊറോണ രോഗികള്‍ 17,000; മരണം 565; 24 മണിക്കൂറിനിടെ 1324 രോഗികള്‍

ദില്ലി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കനുസരിച്ച് രോഗികള്‍ 17000 കടന്നു. മരണം 565. ആരോഗ്യമന്ത്രാലയത്തിന്റെ ഒടുവിലത്തെ കണക്കനുസരിച്ച് മരണം 520, രോഗികള്‍ 16116 ആണ്.

24 മണിക്കൂറിനിടെ 1324 രോഗികള്‍, 32 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ മരണം 223, രോഗികള്‍ 4200. ഡല്‍ഹിയില്‍ രോഗികള്‍ 1893 ആയി, മരണം 43. ഗുജറാത്തിലും രാജസ്ഥാനിലും മൂന്ന് ദിവസത്തിനകം രോഗികള്‍ ഏറി.

രാജ്യത്ത് രോഗമുക്തി നിരക്ക് 14.19 ശതമാനമായെന്ന് ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here