കണ്ണൂരില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും; 18 തദ്ദേശ സ്ഥാപനങ്ങള്‍ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു

കണ്ണൂര്‍: റെഡ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട കണ്ണൂരില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം.

റെഡ് സോണ്‍ മേഖലകളില്‍ റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. കണ്ണൂരില്‍ 18 തദ്ദേശ സ്ഥാപനങ്ങളാണ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.

റെഡ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട കണ്ണൂര്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രങ്ങള്‍ കര്‍ശനമായി തുടരും. ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസിന്റെയും ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് മന്ത്രി ഇ പി ജയരാജന്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കി.

റെഡ് സോണ്‍ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ഉള്‍പ്പെടെ വീടുകളില്‍ എത്തിച്ച് നല്‍കും.അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ജില്ലയില്‍ പ്രവേശികുന്നില്ല എന്ന് ഉറപ്പ് വരുത്തും.

ഞായറാഴ്ച ഒരാള്‍ക്ക് കൂടി 1 വൈറസ് ബാദ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗ ബാദിതരുടെ എണ്ണം 88 ആയി.ഇതില്‍ 42 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.േ

രാഗം സ്ഥിരീകരിച്ചവരില്‍ 46 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.5987 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here