കേരളം എന്റെ ഹൃദയത്തിലാണ്, എന്റെ സ്വന്തം നാടാണ്; കേരളത്തിലേക്ക് മടങ്ങി വരുമെന്നും ആശുപത്രി വിട്ട ഇറ്റലിക്കാരന്‍

തിരുവനന്തപുരം: കോവിഡ് രോഗമുക്തനായ ഇറ്റലി സ്വദേശി റോബര്‍ട്ടോ ടോണാന്‍സോ ആശുപത്രി വിട്ടു. കേരളം എന്റെ ഹൃദയത്തിലാണെന്നും, മികച്ച പരിചരണവും ചികിത്സയും ഇവിടെ ലഭിച്ചതായും അദ്ദേഹം പ്രതികരിച്ചു. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കഴിയുമ്പോഴാണ് റോബര്‍ട്ടിന് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 26നാണ് രോഗമുക്തനായത്.

‘തനിക്ക് വളരെ സന്തോഷമുണ്ട്. കേരളം എന്റെ ഹൃദയത്തിലാണ്, എന്റെ സ്വന്തം നാട്. മികച്ച പരിചരണവും ചികിത്സയുമാണ് ഇവിടെ ലഭിച്ചത്’. ഇറ്റലി സ്വദേശി റോബര്‍ട്ടോ ടോണാന്‍സോയുടെ വാക്കുകളാണിത്. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കഴിയവേ മാര്‍ച്ച് 13 കോവിഡ് ബാധ സ്ഥിരീകരിച്ച വ്യക്തി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികിത്സ നല്‍കി. മാര്‍ച്ച് 26ന് രോഗമുക്തനുമായി. ഇപ്പോള്‍ ശേഷിക്കുന്ന നിരീക്ഷണ കാലയളവ് കൂടി പൂര്‍ത്തിയാക്കി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസ്ഥാനത്തിന്റെ സ്‌നേഹോപകാരവും നല്‍കി.

ആരോഗ്യമന്ത്രിയുമായി വീഡിയോ കോളില്‍ റോബര്‍ട്ടോ സന്തോഷം പങ്കുവച്ചു. ജനറല്‍ ആശുപത്രിയില്‍ നിന്നും റോഡ് മാര്‍ഗം ബാംഗ്‌ളൂരിലെത്തി. അവിടെ മറ്റ് ഇറ്റലിക്കാര്‍ക്കൊപ്പമാകും റോബര്‍ട്ടോ തങ്ങുക. ഇറ്റലിയിലെ സ്ഥിതി മെച്ചപ്പെട്ട് ശേഷമാകും നാട്ടിലെക്ക് മടങ്ങുക. കേരളത്തിലെയ്ക്ക് ഇനിയും താന്‍ എത്തുമെന്ന് ഉറപ്പ് നല്‍കിയാണ് റോബര്‍ട്ടോ യാത്രതിരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News