
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
കേന്ദ്ര ചട്ടങ്ങള്‍ പാലിച്ചാണ് ഇളവുകള്‍ അനുവദിച്ചത്. നോട്ടീസ് അയച്ചത് തെറ്റിദ്ധാരണ മൂലമാണെന്നും അത് പരിഹരിക്കാവുന്നത് മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഇളവുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കഴിഞ്ഞരാത്രി സംസാരിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കേരളത്തില്‍ ബാര്‍ബര്‍ ഷോപ്പുകളും ഹോട്ടലുകളും പുസ്തകശാലകളും വര്‍ക്ക്‌ഷോപ്പുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് ലോക്ക്ഡൗണ്‍ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍.
പോത്തന്‍കോട് മേഖലയിലെ ആശങ്ക പരിഹരിച്ചെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുത്. കൂട്ടം കൂടല്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here