കോവിഡ് പരിശോധന ഫലം നെഗറ്റീവായാല്‍ മാത്രം മുസ്ലീം രോഗികള്‍ക്ക് ചികിത്സ; വിവാദ പത്ര പരസ്യത്തില്‍ മാപ്പ് പറഞ്ഞ് ആശുപത്രി

ദില്ലി: മുസ്ലീം രോഗികള്‍ക്ക് കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം കാണിച്ചാല്‍ മാത്രം ചികിത്സയെന്ന വിവാദ പത്ര പരസ്യത്തില്‍ ആശുപത്രി മാപ്പ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള വലന്റിസ് ക്യാന്‍സര്‍ ആശുപത്രിയാണ് മാപ്പ് പറഞ്ഞത്. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന ആഹ്വാനമായിരുന്നു പരസ്യം.

ആരുടെയും മത വികാരം വൃണപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നില്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ആശുപത്രി വിശദീകരിച്ചു. സംഭവം വിവാദമായതോടെയാണ് ആശുപത്രി മാപ്പ് പറഞ്ഞത്. പരസ്യം നല്‍കിയതിന്റെ പേരില്‍ ആശുപത്രിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് മീററ്റ് പോലീസ് അറിയിച്ചു.

മുസ്‌ളീങ്ങളായ രോഗികളും ഒപ്പം വരുന്നയാളും കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആണെന്ന് രേഖ കാണിച്ചാല്‍ മാത്രമേ ചികിത്സ നല്‍കൂ എന്ന് വ്യക്തമാക്കി വെള്ളിയാഴ്ചയാണ് ആശുപത്രി പത്ര പരസ്യം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News