ആരോഗ്യസേതുവും ക്ലൗഡ് കംപ്യൂട്ടിങും

കൊവിഡ് മഹാമാരിയെ ചെറുക്കാനുള്ള യുദ്ധത്തില്‍ നിര്‍മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എഐ), ബിഗ് ഡാറ്റാ അനാലിസിസും ഉപയോഗപ്പെടുത്തിയുള്ള ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് നിതി ആയോഗിന്റെ ഐടി വിഭാഗം ചുമതലക്കാരനായ അര്‍ണബ് കുമാര്‍.

നിലവില്‍ ഇന്ത്യയില്‍ ഈ സംവിധാനമില്ല. ഐരാവത് എന്ന പേരില്‍ എഐ ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം ആലോചനാഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് മഹാമാരിയുടെ വ്യാപനം ചെറുക്കാന്‍ ഐടിവിദ?ഗ്ധരായ സ്വകാര്യവ്യക്തികളുടെ സഹായത്തോടെ ‘ആരോഗ്യസേതു’ എന്ന ആപ്പ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ ബഹുദൂരം മുന്നേറിയ കേരളം ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതിവിദ്യ അടിസ്ഥാനമാക്കി വിവരശേഖരണം നടത്തിയതിന്റെ കാരണവും അനിവാര്യതയും വെളിപ്പെടുത്തുന്നതാണ് നിതി ആയോഗിന്റെ ഐടി മേധാവിയുടെ വാക്കുകള്‍.ഇന്ത്യ സ്വന്തമായി ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം വികസിപ്പിക്കാത്തിടത്തോളം ഈ പരിമിതി തുടരുമെന്ന് ഐടി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News