10 കോടി പേര്‍ക്ക് അന്നമില്ല; എഫ്‌സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നു

കൊവിഡ് കാലത്തെ അടച്ചുപൂട്ടലിനിടയിലും രാജ്യത്ത് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് 10 കോടിയില്‍പ്പരം പേര്‍ക്ക്. ഗുണഭോക്താക്കളുടെ പട്ടിക പുതുക്കാന്‍ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും തയാറാകാത്തതിനാലാണ് ഈ ദുര്യോഗം. എല്ലാവര്‍ക്കും സബ്സിഡി നിരക്കില്‍ റേഷന്‍ എന്നതില്‍നിന്ന് മാറി ബിപിഎല്‍ കാര്‍ഡുകാര്‍ക്കുമാത്രം സബ്സിഡി റേഷന്‍ നല്‍കുന്ന ഭക്ഷ്യസുരക്ഷാപദ്ധതി നിലവില്‍വന്നത് 2013ലാണ്.

80 കോടി പേര്‍ക്ക് അടച്ചുപൂട്ടല്‍ക്കാലത്ത് അഞ്ച് കിലോവീതം ഭക്ഷ്യധാന്യം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 121 കോടിയാണ്. ഇതിന്റെ 67 ശതമാനം പദ്ധതിയുടെ ഗുണഭോക്താക്കളാണ് എന്ന നിഗമനത്തിലാണ് 80 കോടി പേര്‍ക്ക് സൗജന്യഭക്ഷ്യധാന്യം കിട്ടുമെന്ന് അവകാശപ്പെടുന്നത്.

എന്നാല്‍, ജനന മരണ രജിസ്ട്രാര്‍ ഓഫീസ് രേഖപ്രകാരം ജനസംഖ്യ ഇപ്പോള്‍ 137.1 കോടിയായി. 16.1 കോടിയാണ് വര്‍ധന. ഇതനുസരിച്ച് 92.1 കോടി പേര്‍ സൗജന്യറേഷന്‍ കിട്ടാന്‍ അര്‍ഹരാണ്. അതായത് 10 കോടിയിലേറെ പേര്‍ പുറത്ത്. മിക്ക സംസ്ഥാനങ്ങളിലും പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News