സോഷ്യല്‍മീഡിയയില്‍ വ്യാജഅക്കൗണ്ടിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിഷ ജിന്‍ഡല്‍ എന്ന വ്യാജപേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട റായ്പുര്‍ സ്വദേശി രവി പൂജാറിനെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മതവിദ്വേഷം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ പേജിന്റെ ഉടമയെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണം രവി പൂജാറില് ചെന്നെത്തുകയായിരുന്നു.
രവി പൂജാറിനെ അറസ്റ്റ് ചെയ്ത പൊലീസ്, ഇയാളുടെ യഥാര്‍ഥ ചിത്രം നിഷ ജിന്‍ഡല്‍ എന്ന പേജില്‍ പോസ്റ്റ് ചെയ്യിപ്പിച്ചു. ഒപ്പം താനാണ് ഈ പേജിന്റെ ഉടമയെന്നും പൊലീസ് അറസ്റ്റ് ചെയ്തെന്നും അറിയിക്കാന്‍ ആവശ്യപ്പെട്ടു.
ഐപി വിലാസം ഉപയോഗിച്ചാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. മതങ്ങളെ അവഹേളിച്ചതിനും വിദ്വേഷം പ്രചരിപ്പിച്ചതിനുമാണ് കേസ്. മൊബൈല്‍ ഫോണുകളും ലാപ്ടോപും വീട്ടില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here