കേരളത്തിന്റെ കരുത്തില്‍ ജീവിതം തിരിച്ചുപിടിച്ചത് 270 കൊവിഡ് രോഗികള്‍

സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ മികച്ച ചികിത്സാ സംവിധാനത്തില്‍ ജീവിതം തിരിച്ചുപിടിച്ചത് 270 കൊവിഡ്-19 രോഗികള്‍. ആകെ രോഗം സ്ഥിരീകരിച്ചത് 401 പേര്‍ക്കാണ്. രോഗം ഭേദമായവരുടെ നിരക്ക് 67.33 ശതമാനമാണ്. ഞായറാഴ്ച 13 പേര്‍ രോഗമുക്തരായി. രണ്ട് പേര്‍ക്ക് സ്ഥിരീകരിച്ചു.


കാസര്‍കോട്ട് എട്ടുപേരും കണ്ണൂരില്‍ മൂന്നുപേരും മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച കണ്ണൂര്‍, കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടെ 129 പേരാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍ സ്വദേശി അബുദാബിയില്‍നിന്നും കാസര്‍കോട്ട് സ്വദേശി ദുബായില്‍നിന്നും വന്നതാണ്. 72 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈറസിന്റെ രണ്ടാം തരംഗത്തെയും പിടിച്ചുകെട്ടാനായി എന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്. തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകള്‍ പൂര്‍ണമായും കോവിഡ് മുക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News