ദില്ലി: സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് മലയാള മനോരമ ദിനപത്രം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ.
സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ കേരളത്തിന്റെ വിശദീകരണം പിബി തള്ളിയെന്ന തരത്തില്‍ മനോരമ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഇത് അടിസ്ഥാനരഹിതമാണ്. പ്രധാനപ്പെട്ട ഒരു മാധ്യമം ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
കൊവിഡ് 19 പ്രതിരോധത്തിലും, അതിഥി തൊഴിലാളികള്‍ക്കടക്കം മികച്ച കരുതല്‍ നല്‍കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിനെ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ കൊണ്ട് അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇത്തരം കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകള്‍ ഒരു തരത്തിലും കണക്കിലെടുക്കില്ലെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.