ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയില്‍ ഇളവുകള്‍ നാളെ നിലവില്‍വരും. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ പൊതുയിടങ്ങള്‍ പൊലീസും ഫയര്‍ഫോഴ്‌സും തദ്ദേശഭരണ വകുപ്പും ചേര്‍ന്ന് അണുനശീകരണം നടത്തി. അതേസമയം ജില്ലയുടെ 14 അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി.
ജില്ലയില്‍ ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ ശ്ക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ സംഘടിപ്പിച്ചത്. പൊതുയിടങ്ങളും ഓഫീസുകളും ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു.
പല വ്യാപാര സ്ഥാപനങ്ങളും ഉടമകള്‍ തന്നെ ശുചീകരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുതന്നെ കിടന്നു. നഗരത്തിനുള്ളിലെ പരിശോധന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പോലീസ് അവസാനിപ്പിച്ചു.
ജില്ലയുടെ 14 അതിര്‍ത്തികളില്‍ ആണ് പരിശോധന നടക്കുന്നത്. നാളെ മുതല്‍ പ്രത്യേക സ്‌ക്വാഡുകള്‍ ജില്ലയിലാകെ പരിശോധന നടത്തും. ജില്ലയില്‍ റെഡ്‌സോണില്‍ ഉള്‍പ്പെടുത്തിയ തിരുവാര്‍പ്പ് പഞ്ചായത്തിലും നിയന്ത്രണങ്ങല്‍ തുടരും.
Get real time update about this post categories directly on your device, subscribe now.